ലഹരിക്കെതിരെ പുഷ് അപ് ചലഞ്ചുമായി ജെസിഐ തേക്കടി സഹ്യാദ്രി
മത്സരം നാളെ 3 മണിക്ക് അണക്കരയിൽ
ലഹരിക്കെതിരെ നമുക്ക് ഒന്നിക്കാം എന്ന ആഹ്വാനവുമായി ജെസിഐ തെക്കടി സഹ്യാദ്രി പുഷ്-അപ്പ് ചലഞ്ച് - സീസൺ 2 സംഘടിപ്പിക്കുന്നു.
നാളെ ( 02/09/2025, ചൊവ്വാഴ്ച ) 3:00 PM അണക്കര വാണിയപ്പുരയ്ക്കൽ ടെക്സ്റ്റൈൽസിന് മുന്നിൽ നടക്കുന്ന മത്സരങ്ങൾ ജെഎഫ്എസ് സിദ്ധാർത്ഥ് ഭട്നാഗർ ഉദ്ഘാടനം ചെയ്യും.
ജെഎഫ്എഫ് അസ്വിൻ അഗസ്റ്റിൻ പരിപാടികളുടെ ഭാഗമായി മുഖ്യ സന്ദേശം നൽകും.
ZVP സോവിൻ അക്കിലെത്ത്,സഹ്യാദ്രി പ്രസിഡൻ്റ് ജെഎഫ്ഡി ഡോ. പ്രിൻസ് ഫ്രാങ്കോ,ഐപിപി എച്ച്ജിഎഫ് ജോൺ കെജെ,മറ്റ് ജെസിഐ നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3001 രൂപ,രണ്ടാം സമ്മാനമായി 2001 രൂപ ഒപ്പം പ്രോൽസാഹന സമ്മാനങ്ങളും നൽകും എന്ന് സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷൻ ഫീസോ പ്രായ പരിതിയോ ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9995344022 ( ജോബിൻ പാനോസ്).





