റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ കാരുണ്യ സ്പർശ്ശം

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ കാരുണ്യ സ്പർശ്ശം

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ പതിവ് പോലെ ഈ വർഷവും നിർധനരും കിടപ്പു രോഗികളുമുള്ള കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

മുൻസിപ്പൽ കൗൺസിലർ സിജോമോൻ ജോസ് അദ്ദേഹത്തിൻ്റെ വാർഡിലേയ്ക്കുള്ള കിറ്റുകൾ ഏറ്റുവാങ്ങി. ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പ്രദീപ് എസ് മണി കിറ്റുകൾ കൈമാറി. ബാക്കി കിറ്റുകൾ ക്ലബ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് വീടുകളിൽ എത്തിച്ച് നല്കി

അരി, വെളിച്ചെണ്ണ, തേങ്ങ. ഏലക്ക.ഗ്രാമ്പു .തുടങ്ങി പായസ കൂട്ടു വരെയുള്ള പതിനഞ്ചോളം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ കിറ്റ് തയ്യാറാക്കിയത്.

ക്ലബ് സെക്രട്ടറി Ks രാജീവ് . പാസ്റ്റ് പ്രസിഡൻറ് മനോജ് അഗസ്റ്റിൻ . പ്രസ്സ് ക്ലബ് പ്രസിഡന്റ് വിപിൻദാസ് റോട്ടറി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു