യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ മുഴുവൻ കർഷകരെയും സംരക്ഷിച്ച എല്‍.ഡി.എഫ് ഗവണ്‍മെന്റിനെയും അതിനുവേണ്ടി പ്രയത്നിച്ച മന്ത്രി റോഷി അഗസ്റ്റിനേയും അപകീർത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയില്‍ പ്രതിഷേധ മാർച്ച്‌ നടത്തി.

Slide 1
Slide 2
Slide 3
Slide 4

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ അദ്ധ്യക്ഷനായി.

മാത്യു വാലുമ്മല്‍, ബിജു ഐക്കര, ഷാജി കൂത്തോടി, ബിജു വാഴപ്പനാടി, ജോണി ചെമ്ബുകട എന്നിവർ സംസാരിച്ചു. വിപിൻ സി അഗസ്റ്റീൻ, ആല്‍ബിൻ ആന്റണി വറപോളയ്ക്കല്‍, ജോമറ്റ് ഇളംതുരുത്തിയില്‍, സാജൻ കൊച്ചുപറമ്ബില്‍, പ്രിന്റോ കട്ടക്കയം, ബ്രീസ്‌ജോയ് മുള്ളൂർ, അനീഷ് ആന്റണി, അനീഷ് കടുമാക്കല്‍, മാത്യു അഗസ്റ്റിൻ, ജിജുമോൻ വരയാത്ത്‌രോട്ട്, അജേഷ് തട്ടാംപറമ്ബില്‍, സോബിൻ ഇലവുംപാറയില്‍ എന്നിവർ നേതൃത്വം നല്‍കി.