ജില്ലാതല ഓണം വാരാഘോഷം ഇന്ന് മുതല്‍

ജില്ലാതല ഓണം വാരാഘോഷം ഇന്ന് മുതല്‍

ജില്ലാ ഭരണകൂടം, ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ ഇന്ന് മുതല്‍ 9വരെ ചെറുതോണിയില്‍ ഓണാഘോഷം സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

ഇന്ന് രാവിലെ 10 ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തും. വൈകിട്ട് 6.30 ന് കൊച്ചിൻ കൈരളിയുടെ ഗാനമേള അരങ്ങേറും. 4 ന് ഓണപ്പാട്ട് മത്സരം, വാല് പറിക്കല്‍ മത്സരം, ബലൂണ്‍ പൊട്ടിക്കല്‍, പപ്പടം ഏറ്റ്, റൊട്ടി കടി, ബോള്‍ ബാസ്‌കറ്റിങ് ഹണ്ടിങ് സ്റ്റമ്ബ് തുടങ്ങിയ വിവിധ കലാമത്സരങ്ങള്‍ ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളില്‍ നടക്കും.

തിരുവോണദിനത്തില്‍ പഞ്ചായത്ത് തലത്തില്‍ മത്സരങ്ങള്‍ നടക്കും. 6 ന് ഫൈവ്സ് ഫുട്‌ബോള്‍ മത്സരം വാഴത്തോപ്പ് എച്ച്‌.ആർ.സി ഗ്രൗണ്ടില്‍ നടക്കും. 8ന് ചെറുതോണി മെയിൻ സ്റ്റേജില്‍ വൈകിട്ട് 3 മുതല്‍ കൈകൊട്ടികളി, ഇടുക്കി കലാജ്യോതിയുടെ ഡാൻസ് പ്രോഗ്രാം എന്നിവ അരങ്ങേറും. 9 ന് ഉച്ചയ്ക്ക് 2.30 ന് ഓണം വാരാഘോഷം സമാപനത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ചെറുതോണി പെട്രോള്‍ പമ്ബിന് സമീപത്ത് നിന്നും ആരംഭിക്കും. 3.30 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി ഓണസന്ദേശം നല്‍കും.

 എം എല്‍.എ മാരായ എം.എം മണി, പി.ജെ ജോസഫ്, എ.രാജ, മുൻ എം. പി ജോയ്സ് ജോർജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ്, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് എന്നിവർ സംസാരിക്കും.

തുടർന്ന് ഇടുക്കി കലാസാഗർ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.