കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് കട്ടപ്പനയിൽ ഉജ്ജ്വല സ്വീകരണം
കട്ടപ്പന: യുവത്വത്തിന്റെ കണ്ണിലൂടെ കേരള സമൂഹത്തിന്റെ വികസനത്തിന്‍റെ സന്ദേശവുമായി കെസിവൈഎം കേരള നവീകരണയാത്രയ്ക്ക് കട്ടപ്പനയിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
കെസിവൈഎം സംസ്ഥാന പ്രസിഡൻറ് എബിൻ കണിവയലിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ഈ യാത്രയുടെ സ്വീകരണത്തിനായി കട്ടപ്പനയിൽ നൂറുകണക്കിന് കെസിവൈഎം പ്രവർത്തകരും നേതാക്കളും അണിനിരന്നു.





