നരിയമ്പാറ അസീസി സ്നേഹാശ്രമത്തിൽ ഓണാഘോഷം :
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബ്ബും സംയുക്തമായി നരിയമ്പാറ അസീസി സ്നേഹാശ്രമത്തിൽ ഓണാഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ പ്രസിഡൻറ് പ്രദീപ് ടി. മണി, ഹെൽത്ത് ക്ലബ്ബ് എം.ഡി. പ്രമോദ് പി.ആർ., ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുഴിക്കാട്ട്, റോട്ടറി ക്ലബ് സെക്രട്ടറി കെ.എസ്. രാജീവ്, ഫാസ്റ്റ് പ്രസിഡൻറ് മനോജ് അഗസ്റ്റിൻ എന്നിവരും മറ്റ് റോട്ടറി ഭാരവാഹികളും ഹെൽത്ത്ക്ലബ് അംഗങ്ങളും പങ്കെടുത്തു.
ഓണസദ്യ, കലാപരിപാടികൾ, സമ്മാനവിതരണം എന്നിവയിലൂടെ ആഘോഷം നിറഞ്ഞു നിന്ന ചടങ്ങ്, സ്നേഹാശ്രമത്തിലെ താമസക്കാർക്ക് നവ്യാനുഭവമായിരുന്നു.





