ഓണക്കാലത്ത് പരിശോധനകള്‍ ഊര്‍ജിതമാക്കി എക്‌സൈസ്
ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡിലെ ലെയ്‌ക്കയും പരിശീലകരായ എബിന്‍ സുരേഷ്, ജറിന്‍ എന്നിവരുമാണ് കമ്ബംമെട്ടിലെ പരിശോധനയ്‌ക്ക് എക്‌സൈസിനെ സഹായി ക്കുന്നതിനായി എത്തിയത്.
മയക്കുരുന്നുകള്‍ കണ്ടെത്തുന്നതില്‍ അതീവ പ്രാവീണ്യം ഉള്ളതാണ് ലെയ്‌ക്ക. സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി ബസുകളും കാറുകളും ചെറിയ വാഹനങ്ങളും ബാഗേജുകളും പരിശാധനയ്‌ക്ക് വിധേയമാക്കി.
ഉടുമ്ബന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി. വിജയകുമാറിന്റെ നേതൃത്വത്തില്‍ അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പക്‌ടര്‍ ജെ. പ്രകാശ്, ഷിജു ദാമോദരന്‍, ഷിജില്‍, പ്രദുല്‍ ജോസ്, കെ.ജെ. ബിജി, പി.സി. റജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.





