അയ്യപ്പൻകോവില്‍ തൂക്കുപാലം : 25 പേരില്‍ കൂടുതല്‍ കയറുന്നതിന് നിരോധനം

അയ്യപ്പൻകോവില്‍ തൂക്കുപാലം : 25 പേരില്‍ കൂടുതല്‍ കയറുന്നതിന് നിരോധനം

കാഞ്ചിയാർ : അയ്യപ്പൻകോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവില്‍ തൂക്കുപാലത്തില്‍ ഒരേ സമയം 25 പേരില്‍ കൂടുതല്‍ കയറുന്നത് നിരോധിച്ച്‌ ജില്ലാ കളക്ടർ ഉത്തരവിട്ടു.

Slide 1
Slide 2
Slide 3
Slide 4

ഓണം പ്രമാണിച്ചുള്ള അവധിക്കാലമായതിനാല്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്നതിന് സാദ്ധ്യതയുള്ളതും നിയന്ത്രണമില്ലാതെ ആളുകള്‍ പാലത്തില്‍ കയറുന്നത് വലിയ അപകടം ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് നിരോധനം.

Slide 1
Slide 2
Slide 3
Slide 4

ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ഇടുക്കി തഹസില്‍ദാർ, കാഞ്ചിയാർ, അയ്യപ്പൻകോവില്‍ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി.

അവധി ദിനങ്ങളിൽ പാലത്തിന്റെ ഇരുവശത്തും പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4