സ്വകാര്യ ബസ് ജീവനക്കാരുടെ സത്യസന്ധത; 37,000 രൂപയും ചെക്കും പോലീസിൽ ഏൽപ്പിച്ചു
കാഞ്ഞിരപ്പള്ളി–മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ‘മുഹമ്മദൻസ്’ സ്വകാര്യ ബസിൽ നിന്ന് കളഞ്ഞുകിട്ടിയ 37,000 രൂപയും ചെക്കും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഡ്രൈവറും കണ്ടക്ടറും മാതൃകയായി.
ബസ് ജീവനക്കാരായ ഡ്രൈവർ നിതിനും കണ്ടക്ടർ അസ്ലമും തങ്ങൾക്ക് ലഭിച്ച പണവും ചെക്കും മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ അനന്തുവിന് കൈമാറുകയായിരുന്നു.
തുകയുടെ യഥാർഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ സത്യസന്ധമായ പ്രവൃത്തിയെ SHO അനന്തു അഭിനന്ദിച്ചു.





