കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒഴിവായത് വൻ  ദുരന്തം

കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നു. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഏന്തയാറ്റിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ കുഴിയിലേക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

Slide 1
Slide 2
Slide 3
Slide 4