ഈരാറ്റുപേട്ടയിൽ തെരുവുനായ ശല്യത്തിന് പരിഹാരനടപടി; സുരക്ഷാ ഉപകരണങ്ങൾ റെസ്ക്യൂ ഫോഴ്സിന് കൈമാറി

ഈരാറ്റുപേട്ടയിൽ തെരുവുനായ ശല്യത്തിന് പരിഹാരനടപടി; സുരക്ഷാ ഉപകരണങ്ങൾ റെസ്ക്യൂ ഫോഴ്സിന് കൈമാറി

ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, നായകളെ സുരക്ഷിതമായി പിടികൂടുന്നതിനുള്ള ഉപകരണങ്ങൾ ഈരാറ്റുപേട്ട നഗരസഭ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് കൈമാറി.

ഈരാറ്റുപേട്ട മുനിസിപ്പൽ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ ഉപകരണങ്ങൾ കൈമാറി. ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

തെരുവുനായ ശല്യം മൂലം ജനങ്ങൾ നേരിടുന്ന ആശങ്കയ്ക്ക് പരിഹാരം കാണുന്നതിനായി, പിടികൂടുന്ന നായകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനും വന്ധ്യംകരണ നടപടികൾ നടപ്പാക്കുന്നതിനും ടീം റെസ്ക്യൂ ഫോഴ്സിന്റെ സഹകരണത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.