പാമ്പാടിയിൽ പോലീസ് സ്റ്റേഷന് സമീപത്തെ രണ്ട് കടകളിൽ മോഷണം
പാമ്പാടി: പോലീസ് സ്റ്റേഷന് സമീപം ടൗണിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കൂരോപ്പട റോഡിൽ പ്രവർത്തിക്കുന്ന പോപ്പുലർ എന്റർപ്രൈസസ്, എസ്.എൻ. ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
ഇരു സ്ഥാപനങ്ങളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ കട തുറക്കാനെത്തിയ ഉടമകളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. രണ്ട് സ്ഥാപനങ്ങളും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വിവരമറിഞ്ഞ് പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.





