സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23), ഹരിപ്പാട് സ്വദേശി ഡിനിൽരാജ് (24) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ മാവേലിപുരം ഭാഗത്താണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചത്.

Slide 1
Slide 2
Slide 3
Slide 4

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.മാത്യു ജോമോന്റെ മാതാവ് ഷീജ. സഹോദരങ്ങൾ മാഗി, മഹിമ.മാത്യുവിന്റെയും ഡിനിൽരാജിന്റെയും മൃതദേഹങ്ങൾ കാക്കനാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.അപകടവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.