ഓണാവധിക്ക് വീട്ടിലെത്തിയ സന്തോഷം കണ്ണീരായി; മുണ്ടക്കയത്ത് ഓട്ടോ–ബൈക്ക് കൂട്ടിയിടിച്ച് 26-കാരന് ദാരുണാന്ത്യം

ഓണാവധിക്ക് വീട്ടിലെത്തിയ സന്തോഷം കണ്ണീരായി; മുണ്ടക്കയത്ത് ഓട്ടോ–ബൈക്ക് കൂട്ടിയിടിച്ച് 26-കാരന് ദാരുണാന്ത്യം

മുണ്ടക്കയം: ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. മുണ്ടക്കയം കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26-കാരനായ യുവാവ് മരിച്ചു.

മുണ്ടക്കയം ചാച്ചിക്കവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കരിനിലം ഭാഗത്ത് അപകടമുണ്ടായത്. ജിബിൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻ തന്നെ 26-ാം മൈലിലെ മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.