നാടിന്റെ കാവലാളുകൾക്ക് ആദരം; ടീം റെസ്ക്യൂ ഫോഴ്സിന് മുൻ കൃഷിമന്ത്രിയുടെ സ്നേഹാദരവ്

നാടിന്റെ കാവലാളുകൾക്ക് ആദരം; ടീം റെസ്ക്യൂ ഫോഴ്സിന് മുൻ കൃഷിമന്ത്രിയുടെ സ്നേഹാദരവ്

പൂഞ്ഞാർ: ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് അർഹിച്ച ആദരം.

സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഡൽഹി ചലോ’ കാൽനട പ്രചാരണ ജാഥയുടെ സമാപന സമ്മേളന വേദിയിൽ മുൻ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറിൽ നിന്ന് ടീം റെസ്ക്യൂ ഫോഴ്സ് ഭാരവാഹികൾ സ്നേഹാദരവ് ഏറ്റുവാങ്ങി.

ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസിർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ് ഉപഹാരം സ്വീകരിച്ചത്.

പ്രളയം ഉൾപ്പെടെയുള്ള വിവിധ ദുരന്തഘട്ടങ്ങളിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതബാധിതർക്ക് കൈത്താങ്ങാകുകയും ചെയ്ത സംഘടനയുടെ നിസ്വാർത്ഥ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രകീർത്തിച്ചു.

Slide 1
Slide 2
Slide 3
Slide 4