മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് സുന്നഹദോസ് അംഗീകാരം

നിയുക്ത മെത്രാപ്പോലീത്താമാർ സഭാ ആസ്ഥാനത്ത് എത്തി അനുഗ്രഹം തേടി

മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് സുന്നഹദോസ് അംഗീകാരം

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് അംഗീകാരം നൽകി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സുന്നഹദോസാണ് തിരഞ്ഞെടുപ്പിന് അംഗീകാരം നൽകിയത്.

തിരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പോലീത്താമാർക്ക് സുന്നഹദോസ് ആശംസകൾ നേർന്നു. നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ. തോമസ് പോൾ റമ്പാൻ, ഫാ. എൽദോസ് എ. എ., ഫാ. സാംജി ടി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി എന്നിവർ ദേവലോകത്ത് എത്തി പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ച് അനുഗ്രഹം തേടി.

ദൈവാശ്രയബോധത്തോടെ അജപാലന ശുശ്രൂഷ നിർവഹിക്കാൻ കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിയുക്ത മെത്രാപ്പോലീത്താമാരെ ആശംസിച്ചു.തുടർന്ന് ദേവലോകം അരമന ചാപ്പലിലും മുൻ സഭാധ്യക്ഷന്മാരുടെ കബറിടങ്ങളിലും നിയുക്ത മെത്രാപ്പോലീത്താമാർ പ്രാർത്ഥന നടത്തി.