ഗുരുവചനങ്ങൾ ലോകസമൂഹത്തിന് മാതൃക’ — മന്ത്രി അനൂപ് ജേക്കബ്
തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്നും ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ഗുരുദർശനങ്ങൾ പരിഹാരമാർഗമാണെന്നും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയനിലെ മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശാഖയിൽ നടന്ന 172-ാമത് ഗുരുജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുദേവ സന്ദേശങ്ങൾ ഇന്നത്തെ ലോകസമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ജയന്തി ഘോഷയാത്രയും നടന്നു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ജയന്തി സന്ദേശം നൽകുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ സ്വാഗതം പറഞ്ഞു.
അഭിലാഷ് രാമൻകുട്ടി, എ.എം. സജീവ്, ഡി.എസ്. താരേഷ്, അരുണ്‍ ദേവ്, രഞ്ജിത്ത് രാജു, അമ്പിളി അശ്വിൻ, വത്സല രാജൻ, മഞ്ജു രാജേഷ്, വിലാസിനി കൃഷ്ണൻകുട്ടി, ശ്രീനിധി ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.





