വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

വേൾഡ് മലയാളി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. അമേരിക്കയിലെ ഡാളസിലെ വിൻധം ഡിഎഫ്ഡബ്ല്യു ഹോട്ടലിൽ നടന്ന പതിനഞ്ചാം ദ്വിവത്സര സമ്മേളനത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം.

മിഡിൽ ഈസ്റ്റിലെ ഷാർജ പ്രൊവിൻസിനെ പ്രതിനിധീകരിക്കുന്ന ജോൺ മത്തായി ഗ്ലോബൽ ചെയർമാനായും യൂറോപ്പ് റീജിയനിലെ ജർമനിയിൽ നിന്നുള്ള ജോളി തടത്തിൽ ഗ്ലോബൽ പ്രസിഡന്റായും ഇന്ത്യ റീജിയനിലെ ബാംഗ്ലൂർ പ്രൊവിൻസിൽ നിന്നുള്ള ക്രിസ്റ്റഫർ വർഗീസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയായും അമേരിക്ക റീജിയനിലെ നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള ജോൺസൺ തലച്ചെല്ലൂർ ട്രഷററായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

എൻഇസി ഫിലിപ് തോമസ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഗോപാല പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.

യുകെയിൽ നിന്നുള്ള ഓർത്തോപീഡിക് സർജൻ ഡോ. ജിമ്മി ലോനപ്പൻ മോയലനും മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഡോ. ജെറോ വർഗീസും വൈസ് ചെയർമാൻമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രൊഫ. ലളിത മാത്യു വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രിഗറി മേടയിൽ (യൂറോപ്പ്) വൈസ് പ്രസിഡന്റ്–അഡ്മിൻ, രാജേഷ് പിള്ള (മിഡിൽ ഈസ്റ്റ്) വൈസ് പ്രസിഡന്റ്–ഓർഗ്., ഡോ. പി.ബി. ബോസ് വൈസ് പ്രസിഡന്റ്–ഓർഗ്., സ്മിത സോണി (ഒർലാണ്ടോ, ഫ്‌ളോറിഡ) അസോസിയേറ്റ് സെക്രട്ടറി, പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്) അസോസിയേറ്റ് ട്രഷറർ, കൃഷ്ണകിരൺ കിഷൻ (ഷാർജ) യൂത്ത് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പുതിയ ഗ്ലോബൽ എക്സിക്യൂട്ടീവ് ടീമിന്റെ ഭാഗമായി സ്ഥാനമേറ്റെടുത്തു.

Slide 1
Slide 2
Slide 3
Slide 4

വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാവായ ആൻഡ്രൂ പാപ്പച്ചൻ ഗുഡ്വിൽ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ശശികുമാർ നായർ ഓഡിറ്ററായും സിന്ധു ഹരികൃഷ്ണൻ വിമൻസ് ഫോറം പ്രസിഡന്റായും സൂരാജ് ലാൽ ആർട്ട് & കൾച്ചറൽ ഫോറം പ്രസിഡന്റായും ജെയിംസ് ജോൺ ചീഫ് എൻഇസിയായും പുതിയ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം നേതൃത്വം നൽകും.