രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ കെ.എം. സാബു മാത്യു IPS

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ കെ.എം. സാബു മാത്യു IPS

കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു IPS-ന് ദേശീയ അംഗീകാരം. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് നടത്തിയ ദേശീയതല പഠനത്തിൽ രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരുടെ പട്ടികയിൽ കെ.എം. സാബു മാത്യു ഇടം നേടി.

നേതൃത്വ പാടവം, ഫലപ്രദമായ ക്രമസമാധാന പരിപാലനം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും അന്വേഷണങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ഇടപെടലുകൾ, അധികാരപരിധിയിൽ പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പഠനത്തിൽ പ്രധാനമായും പരിഗണിച്ചത്.

കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കെ.എം. സാബു മാത്യു IPS. നിലവിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മുമ്പ് കൊല്ലം റൂറൽ, ഇടുക്കി ജില്ലകളിലും ജില്ലാ പോലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം അമ്പൂരി സ്വദേശിയായ കെ.എം. സാബു മാത്യു കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാളിയാർ, അടിമാലി സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടറായും തൊടുപുഴ ഡിവൈഎസ്പിയായും ക്രൈംബ്രാഞ്ച് എസ്പിയായും സേവനമനുഷ്ഠിച്ചു. മികച്ച സേവനത്തിന് 2017-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ലഹരിമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സമയബന്ധിതമായ ഇടപെടൽ, ജനസൗഹൃദ പോലീസ് സംവിധാനത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് കെ.എം. സാബു മാത്യു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4