‘മിസ്റ്റർ കേരള പൊലീസ്–2026’ പട്ടത്തിനായി പോരാട്ടം; സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തൊടുപുഴയിൽ
തൊടുപുഴ: 47-ാമത് കേരള പൊലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് (ഓഗസ്റ്റ് 30) തൊടുപുഴയിൽ നടക്കും. ഇടുക്കി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ജയ്‌റാണി ഇ.എം.എച്ച്.എസ് ഓഡിറ്റോറിയത്തിലാണ് മത്സരം.
കേരളത്തിലെ വിവിധ പൊലീസ് ജില്ലകളെ പ്രതിനിധീകരിച്ച് നൂറിലധികം മത്സരാർഥികൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ബോഡി ബിൽഡർക്ക് ‘മിസ്റ്റർ കേരള പൊലീസ്–2026’ ചാമ്പ്യൻ പട്ടം സമ്മാനിക്കും.
ഡീൻ കുര്യാക്കോസ് എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അധ്യക്ഷത വഹിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, ഇടുക്കി അഡീഷണൽ എസ്.പി ടി.എസ്. സിനോജ്, തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.





