ഉപ്പുതോട്ടിൽ 100 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി
തങ്കമണി: ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിൽ ഉപ്പുതോട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി. സംഭവത്തിൽ ഉപ്പുതോട് 17 കമ്പനി കയത്തിങ്കൽ ഷാജി വർഗീസ് (50) അറസ്റ്റിലായി.
ഓപ്പറേഷൻ തണ്ടർയുടെ ഭാഗമായി തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഷാജി വർഗീസിന്റെ വീട്ടിൽ 200 കുപ്പികളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ സി.എൻ. ജിൻസൺ, ബിനു ജോസഫ്, ഷീന തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനന്ദ് വിജയൻ, മുഹമ്മദ് ഷിബിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





