അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി പൊലീസ് കസ്റ്റഡിയിൽ

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി പൊലീസ് കസ്റ്റഡിയിൽ

വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ജോസെയിൽ രണ്ട് മലയാളി യുവതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൃശൂർ മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകങ്ങൾക്ക് പിന്നിൽ ഇവരുടെ സുഹൃത്തായ അനില എന്ന മലയാളി യുവതിയാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആദ്യം ചിങ്ങവനം സ്വദേശിനിയായ ആനെ ഫ്ലാറ്റിലെ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംഭവത്തിന് ശേഷം കാർ നിർത്താതെ അനില കടന്നുപോയതായും പറയുന്നു.

സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ്, ആന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജേക്കബ് ഫ്ലാറ്റിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ആനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് കുടുംബങ്ങളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വിജീഷാണ്. അദ്ദേഹം ജോലിക്കായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4

മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4