ഞീഴൂരിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ
കോട്ടയം: ഞീഴൂരിൽ വൻ ലഹരിവേട്ട. ലഹരി വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പതിക്കപറമ്പിൽ അഖിൽദാസ് (30) ആണ് അറസ്റ്റിലായത്.
ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയം നാർക്കോട്ടിക് സെല്ലും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ഞീഴൂർ വിശ്വഭാരതി സ്കൂൾ ജംഗ്ഷന് സമീപത്തെ അഖിൽദാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ഗ്രാം കഞ്ചാവ്, 6 ഗ്രാം ഹഷീഷ്, 7 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറോടെ വീട് വളഞ്ഞാണ് പൊലീസ് അഖിൽദാസിനെ ലഹരി വസ്തുക്കൾ ഉൾപ്പെടെ പിടികൂടിയത്.
അഖിൽദാസിനെ മുമ്പും ലഹരി വസ്തുക്കളുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.





