ചിങ്ങവനത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിങ്ങവനത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനത്ത് യുവതിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒലിവ് തോട്ടത്തിൽ സുബിന്റെ ഭാര്യ ഷെറിൻ (53) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷെറിനെ കാണാതായതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീടിനും പരിസരത്തും നടത്തിയ തിരച്ചിലിനിടെ കിണറിന് സമീപം ഷെറിന്റെ ചെരുപ്പും ഷാളും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏകദേശം 75 അടി ആഴമുള്ള കിണറ്റിൽ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന.

ആദ്യം പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കിണറ്റിനുള്ളിൽ ഷെറിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന തുടർ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മാറ്റി.

Slide 1
Slide 2
Slide 3
Slide 4