അരുവിത്തുറ വോളി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം കുറിക്കും

അരുവിത്തുറ വോളി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം കുറിക്കും

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കമാകും. പുരുഷ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 2ന് ഉച്ചകഴിഞ്ഞ് രണ്ടിന് എംജി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ് നിർവഹിക്കും. മുൻ അന്താരാഷ്ട്ര വോളിബോൾ താരം കിഷോർ കുമാർ മുഖ്യാതിഥിയാകും.

വനിതാ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ നിർവഹിക്കും. കോളേജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവർ പങ്കെടുക്കും.

സെപ്റ്റംബർ അഞ്ചിനാണ് ചാമ്പ്യൻഷിപ്പ് സമാപിക്കുക. സമാപന സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ., പാലാ എംഎൽഎ മാണി സി. കാപ്പൻ, ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്.എൻ.ജി കോളേജ് ചേളന്നൂർ, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ്.എച്ച്. കോളേജ് തേവര, സി.എം.എസ്. കോളേജ് കോട്ടയം എന്നിവയ്ക്കൊപ്പം അരുവിത്തുറ സെന്റ് ജോർജസ് കോളേജിന്റെ എ, ബി ടീമുകളും മത്സരിക്കും.

വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4