സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടി ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ് സ്കൂളും
സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകർ വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് പുരസ്‌കാരത്തിന് അർഹരായത്.
മികച്ച വിദ്യാലയങ്ങൾക്കുള്ള ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സമ്മാനം.
അധ്യാപക പുരസ്‌കാര ജേതാക്കൾ
എൽപി വിഭാഗം:
ഐ. അബ്ദുൽ അസീസ്, എം.ജി. ഗീതമ്മ, ജോഷി ഡി. കൊള്ളന്നൂർ, സൂസൻ കുരുവിള, എസ്. കണ്ണൻ.
യുപി വിഭാഗം:
ജനിൽ ജോൺ, എം.സി. അബ്ദുൽ അലി, വി.ജെ. ജോൺസൺ, എ. സിദ്ദിഖ് ഹസൻ, വി. ജയിംസ്.
ഹൈസ്കൂൾ വിഭാഗം:
കെ.പി. സുനിൽ കുമാർ, വി.പി. അലി അക്ബർ, കെ. വിനോദ് കുമാർ, പി.ടി. സിറാജുദ്ദീൻ, എം. രാജേഷ്.
ഹയർ സെക്കൻഡറി വിഭാഗം:
ഡോ. ബിന്ദു പി. സുഭാഷ്, പി. ഭാസ്കരൻ, ബാബു മാത്യു, ഡോ. കെ. ശ്രീജ, കെ. സുനിൽ കുമാർ.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം:
എ. ജിനേഷ്, പി. സമീർ സിദ്ദിഖി, ടി.വി. സതീഷ്.
ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
പ്രൈമറി വിഭാഗം:
🥇 തിരുവനന്തപുരം ബീമാപ്പള്ളി ജിയുപിഎസ്
🥈 സെന്റ് ഫിലോമിനാസ് യുപി സ്കൂൾ, മല്ലപ്പള്ളി, പത്തനംതിട്ട
🥉 നാഷണൽ എൽപി സ്കൂൾ, എടവക, വയനാട്
സെക്കൻഡറി വിഭാഗം:
🥇 മലപ്പുറം മഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസ്
🥈 കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസ്
🥉 കണ്ണൂർ ഇരിട്ടി ചാവശേരി ജിഎച്ച്എസ്എസ്
ഹയർ സെക്കൻഡറി വിഭാഗം:
🥇 കോഴിക്കോട് മടവൂർ ചക്കാലക്കൽ എച്ച്എസ്എസ്
🥈 കാസർഗോഡ് കമ്പല്ലൂർ ജിഎച്ച്എസ്എസ്
🥉 ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ്
കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ ശനിയാഴ്ച നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ആണ് പ്രഖ്യാപനം നടത്തിയത്.





