നാളികേര കൃഷി വികസന സന്ദേശ സദസ്സ് നടത്തി

നാളികേര കൃഷി വികസന സന്ദേശ സദസ്സ് നടത്തി

വൈക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി ടി.വി. പുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചെമ്മനത്തുകര ഗവ. യു.പി. സ്കൂളിൽ കുട്ടികൾക്കായി നാളികേര കൃഷി വികസന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സ്കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.എം. മജീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആർ.എം. ചൈതന്യ നാളികേര ദിന സന്ദേശം നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വാർഡ് മെമ്പർ ദീപ ബിജു, പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നാളികേര ദിന സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനവും സംഘടിപ്പിച്ചു