18 വർഷത്തെ സേവനത്തിന് വിട; അവസാന ട്രിപ്പിന് ശേഷം ബസിനെ തൊട്ടുതൊഴുത് പോൾ കുര്യൻ

18 വർഷത്തെ സേവനത്തിന് വിട; അവസാന ട്രിപ്പിന് ശേഷം ബസിനെ തൊട്ടുതൊഴുത് പോൾ കുര്യൻ

കട്ടപ്പന: കെ.എസ്.ആർ.ടി.സിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂർത്തിയാക്കിയ ശേഷം താൻ വർഷങ്ങളോളം ഓടിച്ച ബസിനെ തൊട്ടുതൊഴുത് ഡ്രൈവർ പോൾ കുര്യൻ. ബസ് നിർത്തിയ ശേഷം ടയറുകളിൽ തൊട്ടുതൊഴുത അദ്ദേഹം ബസിന്റെ മുൻവശത്ത് ഇരുകൈകളും ചേർത്തുവച്ച് മുത്തമിട്ട ശേഷമാണ് നിറകണ്ണുകളോടെ മടങ്ങിയത്.

ഇടുക്കി, കട്ടപ്പന ഡിപ്പോകളിലായി 18 വർഷം സേവനമനുഷ്ഠിച്ച പോൾ കുര്യൻ പടിയിറങ്ങുമ്പോൾ സഹപ്രവർത്തകരുടെയും കണ്ണുകൾ ഈറനണിഞ്ഞു. തൊഴിലിനോടും വാഹനത്തോടുമുള്ള ഡ്രൈവറുടെ ആത്മാർഥമായ ആദരവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പോളിന്റെ സ്നേഹപ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “തൊഴിലിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന യഥാർഥ ഡ്രൈവറുടെ സ്നേഹമാണിത്” എന്നായിരുന്നു പലരുടെയും പ്രതികരണം.

കട്ടപ്പന കൈരളി തെക്കേക്കരോട്ട് പോൾ കുര്യൻ (56) കഴിഞ്ഞ എട്ട് വർഷമായി കുമളി ഡിപ്പോയിലാണ് സേവനമനുഷ്ഠിച്ചത്. കുമളി–കമ്പം റൂട്ടിൽ ഒരേ ബസ് തന്നെയാണ് അദ്ദേഹം തുടർച്ചയായി ഓടിച്ചിരുന്നത്. അപകടമോ ബ്രേക്ക് ഡൗണോ സംഭവിക്കാത്ത ഈ ബസിനോട് പോളിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ട്രിപ്പിലും ആ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു.

കുമളി ഡിപ്പോയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നതിനായി കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പ് ജീവനക്കാരനായ ജോസ് ഫിലിപ്പാണ് ദൃശ്യങ്ങൾ പകർത്തിയത്. ഡ്രൈവർ അനന്തു മോഹൻദാസ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്.

കർണാടകയിൽ ഏറെക്കാലം സ്വകാര്യ ബസ് ഡ്രൈവറായും പോൾ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ സൂസമ്മ. മക്കൾ: അന്ന സൂസൻ പോൾ, എബിൻ പോൾ.

Slide 1
Slide 2
Slide 3
Slide 4

എട്ട് വർഷത്തോളം ഓടിച്ച ബസിനോട് പ്രത്യേക അടുപ്പമുണ്ട്. ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല. ബ്രേക്ക് ഡൗണായിട്ടുമില്ല. ഈ ബസും റൂട്ടും തന്നെ ലഭിക്കുകയാണെങ്കിൽ എംപാനൽ ഡ്രൈവറായി തുടരാൻ ആഗ്രഹമുണ്ട്.”

Slide 1
Slide 2
Slide 3
Slide 4

— പോൾ കുര്യൻ

Slide 1
Slide 2
Slide 3
Slide 4