ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
ഭരണങ്ങാനം: പാലായിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഭരണങ്ങാനം മരോട്ടിയ്ക്കൽ അഗസ്റ്റിൻ മാർട്ടിന്റെയും (അപ്പച്ചൻ മരോട്ടിയ്ക്കൽ) ബെറ്റിയുടെയും മകൻ നിഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം പിന്നീട്




