മണർകാട് പള്ളിയിൽ ഇന്ന് മെറിറ്റ് ഡേയും മാതാപിതാക്കളെ ആദരിക്കലും

മണർകാട് പള്ളിയിൽ ഇന്ന് മെറിറ്റ് ഡേയും മാതാപിതാക്കളെ ആദരിക്കലും

മണർകാട്: എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്ന് മെറിറ്റ് ഡേ, 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെ ആദരിക്കൽ, സൺഡേസ്‌കൂൾ ശതാബ്ദി സുവനീർ പ്രകാശനം എന്നിവ നടക്കും.

വെള്ളിയാഴ്ച വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സീറോ മലങ്കര കത്തോലിക്ക സഭയുടെ കർദിനാൾ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും. 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെ മാത്യു കുഴൽനാടൻ എംഎൽഎ ആദരിക്കും.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് നിർവഹിക്കും. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സൺഡേസ്‌കൂൾ ശതാബ്ദി സുവനീർ പ്രകാശനം ചെയ്യും.

മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂർ എന്നിവർ ആശംസകൾ അർപ്പിക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റർ റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ സ്വാഗതവും ട്രസ്റ്റി പി. എ. സ്‌കറിയാച്ചൻ പള്ളത്ത് കൃതജ്ഞതയും അർപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4