കാലത്തിന്റെ താരകങ്ങൾക്ക് ആദരം; സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം

കാലത്തിന്റെ താരകങ്ങൾക്ക് ആദരം; സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം

മണർകാട്: എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിനാചരണത്തിന്റെ ഭാഗമായി മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെയും പ്രതിഭകളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സൺഡേ സ്കൂൾ ശതാബ്ദി സുവനീറിന്റെ പ്രകാശനവും നടന്നു.

കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ സ്വാഗതം ആശംസിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു.

മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലീമിസ് ബാവയെ ഇടവകയുടെ നേതൃത്വത്തിൽ ആദരിച്ചു. തുടർന്ന് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം ചെയ്തു.

യൂത്ത് അസോസിയേഷൻ അഖില മലങ്കര വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിനെയും എം.ജെ.എസ്.എസ്.എ അഖില മലങ്കര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അവിനേഷ് എബ്രഹാം തണ്ടാശ്ശേരിലിനെയും ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇടവകയിലെ 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കത്തീഡ്രൽ ട്രസ്റ്റി സക്കറിയാച്ചൻ പള്ളത്ത് നന്ദി രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4