മണർകാട് എട്ടുനോമ്പ് പെരുന്നാൾ: ചരിത്രപ്രസിദ്ധമായ നടതുറക്കൽ ഇന്ന്
മണർകാട്: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ ഇന്ന് നടക്കും. രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെ തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിലാണ് ശുശ്രൂഷ.
പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തജനങ്ങൾക്കായി തുറക്കുന്നത്. ഇതോടനുബന്ധിച്ച് കത്തീഡ്രലിൽ വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നു.
രാവിലെ 8.30ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിക്കും. എം.എസ്.ഒ.ടി. റെസിഡന്റ് മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ തെയോഫിലോസ് സഹകാർമികത്വം വഹിക്കും.





