ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു
വൈക്കം: ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കിലയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. വൈക്കം ബി.ഡി.ഒ. കെ. അജിത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ചെമ്പ്, തലയാഴം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കായുള്ള പരിശീലനമാണ് ഇന്ന് പൂർത്തിയായത്. 2026-ൽ നടപ്പിലാക്കിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ അറിവും പ്രായോഗിക പരിജ്ഞാനവും പഞ്ചായത്ത് അംഗങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കില ജില്ലാ ഫെസിലിറ്റേറ്റർ ടി.വി. ഉദയഭാനു, മോഹൻ ഡിബാബു, പരിശീലകരായ എം. ഗോപാലകൃഷ്ണൻ, എം. രഘു, തോമസ് തോമസ്, ജോൺസൺ പി., ജി.ഇ.ഒ. മനോജ്, ആർ.ജി.എസ്.എ. കോർഡിനേറ്റർ അശ്വതി ടി.എം., അനിലമോൾ ആന്റണി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.





