കെ.സി. സൗഹൃദ കൂട്ടായ്മയുടെ രണ്ടാമത് കെ.സി. ജോർജ് നാടക പുരസ്‌കാരം ജോസഫ് ചിലമ്പന്
നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ
കെ.സി. സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കെ.സി. ജോർജ് നാടക പുരസ്‌കാരത്തിന് മലയാള സിനിമാ നടൻ ജോസഫ് ചിലമ്പൻ അർഹനായി.
മലയാള സിനിമയിൽ ശ്രദ്ധേയമായ സഹനടനായി സാന്നിധ്യമറിയിച്ചിട്ടുള്ള ജോസഫ് ചിലമ്പൻ, സ്വതന്ത്ര സിനിമകൾ, മുഖ്യധാരാ ചിത്രങ്ങൾ, ഡിജിറ്റൽ ഷോർട്ട് ഫിലിമുകൾ എന്നിവയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1956, സെൻട്രൽ ട്രാവൻകൂർ, സാജൻ ബേക്കറി സിൻസ് 1962, മറിയം, ചട്ടമ്പി, Symptoms of Love തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്.
നാടക രംഗത്തും അഭിനയ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് കെ.സി. സൗഹൃദ കൂട്ടായ്മ അറിയിച്ചു.
നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കും





