മൂന്ന് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം
തൊടുപുഴ: മൂന്ന് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബാങ്കുകളിൽനിന്ന് വിരമിച്ചവർക്കും എക്സ്‌ഗ്രേഷ്യ ആനുകൂല്യം അനുവദിക്കണമെന്നും വിരമിച്ചവരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ തന്നെ വഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആൾ കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി മാത്യു ജോർജ്, വിൽസൺ ജോൺ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, സെൽവിൻ ജോൺ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ.എം. മുഹമ്മദ് റഷീദ് പ്രസിഡന്റായും സെൽവിൻ ജോൺ സെക്രട്ടറിയായും എബ്രഹാം ഡേവിഡ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പി.വി.പി. പിള്ള, വിൽസൺ ജോൺ, പി.ഡി. ജോസഫ് എന്നിവർ വൈസ് പ്രസിഡന്റുമാരായി. കെ. ഹരിദാസ് ജോയിന്റ് സെക്രട്ടറിയും ടി.ജെ. പോൾ, എസ്. ബിന്ദു എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാരുമായി. വനിതാ വിഭാഗം കൺവീനറായി ക്ലാരമ്മ ജോണിനെയും ജോയിന്റ് കൺവീനർമാരായി എ. ഇന്ദിര, പി.എം. തങ്കമ്മ എന്നിവരെയും തെരഞ്ഞെടുത്തു.





