രാസപദാർഥം ഉള്ളിൽചെന്ന് ഒരു വയസുകാരായ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു

രാസപദാർഥം ഉള്ളിൽചെന്ന് ഒരു വയസുകാരായ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു

അടിമാലി: ഒഴുവത്തടത്ത് രാസപദാർഥം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഒരു വയസുകാരായ ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.

കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിതാവ് അഫ്സൽ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരാളെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇരുവരും മരിച്ചു.

Slide 1
Slide 2
Slide 3
Slide 4

കുഞ്ഞുങ്ങളുടെ ശരീരത്തിൽ എങ്ങനെയാണ് രാസപദാർഥം എത്തിയതെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ വിഷാംശമോ രാസപദാർഥമോ ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.

കുടുംബത്തിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്ത് സംഭവത്തിന്റെ സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Slide 1
Slide 2
Slide 3
Slide 4