നവീന സാങ്കേതികവിദ്യയും അധ്യാപനവും; സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് അൽ അസർ കോളേജിൽ ദേശീയ സെമിനാർ

നവീന സാങ്കേതികവിദ്യയും അധ്യാപനവും; സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് അൽ അസർ കോളേജിൽ ദേശീയ സെമിനാർ

ക്ലാസ് മുറികളിലെ അധ്യാപന–പഠന രീതികളെ നവീന സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് അൽ-അസ്ഹർ ട്രെയിനിങ് കോളജിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. എം.ജി. സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷനുമായി സഹകരിച്ചായിരുന്നു സെമിനാർ.

എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്തു. അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജെബിമോൾ സി. മൈതീൻ, എം.ജി. സർവകലാശാല സി.ഡി.ഒ.ഇ ഡയറക്ടർ പ്രൊഫ. ഡോ. സിബു ജി. നെറ്റോ, ഇന്ദിരാഗാന്ധി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നെല്ലിക്കുഴി പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ, അക്കാദമിക് ഡീൻ ഡോ. സോമശേഖരൻ ബി. പിള്ള, അസി. പ്രൊഫ. ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

‘ക്ലാസ് റൂം വിദ്യാഭ്യാസം പുനർവിചിന്തനം ചെയ്യുക: നൂതനമായ പെഡഗോഗി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, എ.ഐ പവർഡ് ടീച്ചിങ് & ലേണിങ്’ എന്ന പ്രമേയത്തിലായിരുന്നു സെമിനാർ. വിവിധ സെഷനുകളിലായി പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങളും അക്കാദമിക് ചർച്ചകളും നടന്നു. എ.ഐ ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ അധ്യാപനത്തിൽ ഉത്തരവാദിത്വത്തോടെയും ഫലപ്രദമായും പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.എം.ജി. സർവകലാശാല സി.ഡി.ഒ.ഇ വിഭാഗത്തിലെ പ്രൊഫ. ഡോ. ഇസ്മായിലും അൽ-അസ്ഹർ ട്രെയിനിങ് കോളജ് അസി. പ്രൊഫ. സുമി എ.എം.യും ചേർന്ന് രചിച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനവും സെമിനാറിൽ നടന്നു. വൈസ് ചാൻസലർ പുസ്തകം പ്രകാശനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4