വൈകിട്ട് 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗത്തിൽ ജാഗ്രത; KSEB നിർദ്ദേശം

വൈകിട്ട് 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗത്തിൽ ജാഗ്രത; KSEB നിർദ്ദേശം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന നിലയിലെത്തുന്ന വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്ന് KSEB നിർദ്ദേശം. പ്രത്യേകിച്ച് രാത്രി 7 മണിക്ക് ശേഷം ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അഭ്യർഥിച്ചു.

വീട്ടിലെ വെള്ളം പമ്പ് ചെയ്യൽ, തുണി ഇസ്തിരിയിടൽ, അലങ്കാര വിളക്കുകൾ തെളിയിക്കൽ, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം. പീക്ക് സമയത്തെ അമിത ഉപഭോഗം വൈദ്യുതി ഗ്രിഡിൽ അധികഭാരമുണ്ടാക്കുകയും ട്രാൻസ്ഫോർമർ തകരാറുകൾക്കും അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിനും കാരണമാകുകയും ചെയ്യാം. വൈദ്യുതി സംരക്ഷണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് KSEB അഭ്യർഥിച്ചു.

Slide 1
Slide 2
Slide 3
Slide 4