വൈദ്യുതി കട്ട് ദിവസം 50 മിനിറ്റ് വരെ; ഒക്ടോബർ മുതൽ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങും

വൈദ്യുതി കട്ട് ദിവസം 50 മിനിറ്റ് വരെ; ഒക്ടോബർ മുതൽ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒക്ടോബർ മുതൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി. വൈദ്യുതി ക്ഷാമം രൂക്ഷമായാൽ നിയന്ത്രിത വൈദ്യുതി മുടക്കം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്നും റിപ്പോർട്ട്.

ദിവസം പരമാവധി 50 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. 25 മിനിറ്റ് വീതം രണ്ടുതവണയായി വൈദ്യുതി മുടക്കാനാണ് പരിഗണിക്കുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്നുനിൽക്കുന്ന സമയങ്ങളിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.

Slide 1
Slide 2
Slide 3
Slide 4

ഒക്ടോബർ മുതൽ അധിക വൈദ്യുതി വാങ്ങുന്നതിനായി ഉയർന്ന നിരക്ക് നൽകേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും പീക്ക് സമയത്തെ ആവശ്യകത നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.