കട്ടപ്പന നഗരസഭ കൗൺസിൽ യോഗം; 24 അജണ്ടകൾക്ക് അംഗീകാരം
കട്ടപ്പന: നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ 24 അജണ്ടകൾക്ക് അംഗീകാരം നൽകി.
2021–22 സാമ്പത്തിക വർഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു.
കട്ടപ്പന ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി ഗ്രൗണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മർച്ചന്റ് അസോസിയേഷൻ നൽകിയ കത്തിനും കൗൺസിൽ അംഗീകാരം നൽകി.
നേതാജി ബൈപ്പാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും അപകടഭീഷണിയായി നിലനിൽക്കുന്ന കട്ടിംഗ് ഭാഗങ്ങളിൽ മണ്ണിട്ട് നികത്താനും കൗൺസിൽ തീരുമാനിച്ചു.


