സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
കട്ടപ്പന: സിപിഐ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്മരണം നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി മാത്യു ജോർജ് പതാക ഉയർത്തി.
തുടർന്ന് നേതാക്കളും പ്രവർത്തകരും സീതാറാം യെച്ചൂരിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ ലിജോബി ബേബി, കെ. എൻ. വിനീഷ്കുമാർ, ജോബി എബ്രഹാം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ എന്നിവർ സംസാരിച്ചു.


