ഡാമുകളിൽ ജലനിരപ്പ് 9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ശേഷിക്കുന്നത് 63% വെള്ളം

ഡാമുകളിൽ ജലനിരപ്പ് 9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ശേഷിക്കുന്നത് 63% വെള്ളം

കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സംസ്ഥാനത്തെ ജലസംഭരണികളിൽ നിലവിൽ 63 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 79 ശതമാനം വെള്ളമുണ്ടായിരുന്നു.

2597.296 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ജലമാണ് നിലവിൽ സംഭരണികളിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 96.82 ദശലക്ഷം യൂണിറ്റായതിനാൽ ഏകദേശം 100 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം നിലവിലുണ്ടെന്നാണ് കണക്ക്. ഇതിന് മുമ്പ് 2017 സെപ്റ്റംബറിലാണ് ജലനിരപ്പ് ഇതിലും താഴ്ന്നത്. അന്ന് 55 ശതമാനം വെള്ളമായിരുന്നു സംഭരണികളിൽ ഉണ്ടായിരുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിലും ജലനിരപ്പ് താഴുന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2368.16 അടിയാണ്. പരമാവധി സംഭരണ ശേഷിയുടെ 63 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 14 അടി കുറവാണിത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ശരാശരി 9 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ആറ് ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയിൽ ശരാശരി 4 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

എല്ലാ ജലവൈദ്യുത പദ്ധതികളിൽ നിന്നുമായി ഇന്നലെ 27.3362 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ഉപഭോഗം 96.3978 ദശലക്ഷം യൂണിറ്റായിരുന്നു. 69.0616 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.

Slide 1
Slide 2
Slide 3
Slide 4

മഴ കുറഞ്ഞത് ആശങ്കയാകുന്നു

കാലവർഷം ദുർബലമായതാണ് ജലസംഭരണികളിലെ സ്ഥിതി ഇത്രയും മോശമാകാൻ പ്രധാന കാരണം. ഇത്തവണ സംസ്ഥാനത്ത് ലഭിക്കേണ്ട 1864 മില്ലിമീറ്റർ മഴയ്ക്ക് പകരം 1373.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിൽ 47 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. വയനാട്ടിലാണ് മഴ ഏറ്റവും കുറവായത്; 53 ശതമാനം കുറവ്.

ഇനിയും കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ ജലവൈദ്യുതി ഉത്പാദനം കുറയുകയും പുറത്തുനിന്ന് കൂടുതൽ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിവരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ആശങ്ക