ചൊക്രമുടിയിൽ നിയന്ത്രണാതീതമായ തിരക്ക്; പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു
നീലക്കുറിഞ്ഞി പൂത്തതോടെ സഞ്ചാരികളുടെ വൻ തിരക്കാണ് ചൊക്രമുടിയിൽ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രണാതീതമായതിനെ തുടർന്ന് സഞ്ചാരികളുടെ പ്രവേശനം സമയക്രമീകരണങ്ങളോടെ താൽക്കാലികമായി നിർത്തിവച്ചു.
നീലക്കുറിഞ്ഞി കാണാൻ ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയതോടെയാണ് പ്രദേശത്ത് വലിയ തിരക്ക് അനുഭവപ്പെട്ടത്. സുരക്ഷയും തിരക്ക് നിയന്ത്രണവും പരിഗണിച്ചാണ് പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


