ഒഴിപ്പിച്ച പുകയില കച്ചവടം വീണ്ടും സജീവം; കട്ടപ്പനയിൽ അനധികൃത കച്ചവടം തകൃതി

ഒഴിപ്പിച്ച പുകയില കച്ചവടം വീണ്ടും സജീവം; കട്ടപ്പനയിൽ അനധികൃത കച്ചവടം തകൃതി

കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച ഒഴിപ്പിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ അനധികൃത വ്യാപാര കേന്ദ്രങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും സജീവമായി. പരിശോധനയും ഒഴിപ്പിക്കലും തുടർന്നിട്ടും പോക്കറ്റുകളിൽ ഒളിപ്പിച്ച് പാൻ ഉത്പന്നങ്ങളും നിരോധിത പുകയില വസ്തുക്കളും വിൽക്കുന്ന സംഘങ്ങൾ ടൗണിൽ വീണ്ടും സജീവമായതോടെ അധികൃതരുടെ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യമുയരുന്നു.

കട്ടപ്പന ടൗണിലെ പൊതുവഴികൾ കൈയേറി അതിഥി തൊഴിലാളികൾ നടത്തിയിരുന്ന അനധികൃത പുകയില വ്യാപാര കേന്ദ്രങ്ങളാണ് നഗരസഭ പൊതുജനാരോഗ്യ വിഭാഗം കഴിഞ്ഞ ഞായറാഴ്ച ഒഴിപ്പിച്ചത്. നിരോധിത പച്ചക്കുത്ത് കേന്ദ്രങ്ങളും പരിശോധനയിൽ കണ്ടെത്തി നീക്കം ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ചകളിൽ കട്ടപ്പന ടൗണിൽ അതിഥി തൊഴിലാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം മുതലെടുത്താണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നതെന്നാണ് പരാതി. സ്ഥിരം കടകളോ കച്ചവട സംവിധാനങ്ങളോ ഇല്ലാതെ പോക്കറ്റുകളിൽ ഒളിപ്പിച്ചും മറ്റും പാൻ ഉത്പന്നങ്ങളും നിരോധിത പുകയില വസ്തുക്കളും ആവശ്യക്കാർക്ക് കൈമാറുന്നതായാണ് ആരോപണം.

അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കങ്ങളും സംഘർഷങ്ങളും പലപ്പോഴും ടൗണിലെത്തുന്നവർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.

ഒരു മാസം മുൻപ് നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ഇത്തരം അനധികൃത പുകയില വിതരണ കേന്ദ്രങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് കഴിഞ്ഞ ഞായറാഴ്ച നഗരസഭ വീണ്ടും നടപടി സ്വീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ ഒഴിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും പഴയ രീതിയിൽ തന്നെ കച്ചവടം പുനരാരംഭിച്ചതാണ് ഇപ്പോഴത്തെ സാഹചര്യം. അനധികൃത പുകയില വ്യാപാരത്തിനെതിരെ സ്ഥിരം പരിശോധനയും ശക്തമായ നടപടികളും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം