വൈക്കത്ത് വിവാഹ ചടങ്ങിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

വൈക്കത്ത് വിവാഹ ചടങ്ങിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

വൈക്കം: സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് കുട്ടോംപറമ്പിൽ കെ.എസ്. നൗഷാദ് (52) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വൈക്കം തോട്ടകത്താണ് സംഭവം. കുഴഞ്ഞുവീണ ഉടൻ നൗഷാദിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരണം സംഭവിച്ചു.

Slide 1
Slide 2
Slide 3
Slide 4

നാട്ടകം സിമന്റ്സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റഫിയ. മക്കൾ: ഷാഹിദ്, സാലിഹ.