ഉപ്പുകണ്ടത്ത് ശുചീകരണ പ്രവർത്തനവുമായി യൂത്ത് കോൺഗ്രസ്

അംഗൻവാടിക്ക് സമീപത്തെ കാടും മൂടിക്കിടന്ന തോടും കുടിവെള്ള സംഭരണിയും ശുചീകരിച്ചു

ഉപ്പുകണ്ടം: യൂത്ത് കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുകണ്ടം, ചക്കക്കാനം മേഖലകളിൽ ശുചീകരണ പ്രവർത്തനം നടത്തി. റോഡരികിൽ വളർന്നുനിന്ന കാടുകളും പാഴ്‌വസ്തുക്കളും നീക്കം ചെയ്തതോടൊപ്പം അംഗൻവാടിയുടെ പുറകുവശത്തെ കാടും മൂടിക്കിടന്ന തോടും ശുചീകരിച്ചു. കുടിവെള്ള സംഭരണിയും വൃത്തിയാക്കി.

പൊതുജനങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും പ്രദേശത്തിന്റെ ശുചിത്വവും സൗന്ദര്യവും നിലനിർത്തുന്നതിന്റെയും ഭാഗമായാണ് പ്രവർത്തനം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

യൂത്ത് കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് പ്രസിഡന്റ് ജോയൽ സണ്ണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് തോമസ്, മണ്ഡലം പ്രസിഡന്റ് അച്ചു സാബു, മാമച്ചൻ കൈപ്പൻ, ജോയൽ ജോസ്, ജിത്ത് വി.സി. തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

പ്രദേശത്ത് ജനകീയ സേവന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4