ഗുരുശ്രീ ഭവന പദ്ധതിയിൽ കൂട്ടാർ ശാഖയുടെ കരുതൽ; വീടിന്റെ താക്കോൽദാനം നടത്തി

ഗുരുശ്രീ ഭവന പദ്ധതിയിൽ കൂട്ടാർ ശാഖയുടെ കരുതൽ; വീടിന്റെ താക്കോൽദാനം നടത്തി

കൂട്ടാർ: ഗുരുശ്രീ ഭവന പദ്ധതിയുടെ ഭാഗമായി 1382-ാം നമ്പർ കൂട്ടാർ എസ്.എൻ.ഡി.പി ശാഖായോഗം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മലനാട് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നിർവഹിച്ചു.

അഞ്ചുസെന്റ് സ്ഥലം വാങ്ങി 16 ലക്ഷം രൂപ ചെലവഴിച്ചാണ് ശാഖായോഗം ഭവനം നിർമിച്ചുനൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലി, യൂണിയൻ കൗൺസിലർ മനോജ് അപ്പന്താനം, യൂണിയൻ സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുതാഴെ, ശാഖാ പ്രസിഡന്റ് കെ.ആർ. ജിജിമോൻ കുറുമാക്കൽ, വൈസ് പ്രസിഡന്റ് അജയൻ, സെക്രട്ടറി ബിനു എന്നിവരും വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, കുമാരിസംഘം ഭാരവാഹികളും പങ്കെടുത്തു.