ഹൈറേഞ്ചിൽ മഴയെത്തി; കൊടുംചൂടിന് നേരിയ ആശ്വാസം

ജില്ലയിൽ 44 ശതമാനം മഴക്കുറവ്; ഏലം കൃഷിക്കും ജലസ്രോതസുകൾക്കും ഭീഷണി

ഹൈറേഞ്ചിൽ മഴയെത്തി; കൊടുംചൂടിന് നേരിയ ആശ്വാസം

കട്ടപ്പന: രണ്ടാഴ്ചയോളമായി തുടരുന്ന കൊടുംചൂടിനിടെ ഹൈറേഞ്ച് മേഖലയിൽ നേരിയ മഴയെത്തിയത് ആശ്വാസമായി. ഞായറാഴ്ച പുലർച്ചെയും തിങ്കളാഴ്ച വൈകിട്ടും വിവിധയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചു. കട്ടപ്പന ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെ ഉച്ചകഴിഞ്ഞും നേരിയ മഴ ലഭിച്ചതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടായി.

മഴ മാറി വെയിൽ ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ചിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇത് കാർഷിക, തോട്ടം മേഖലകൾക്കൊപ്പം ഇതര തൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിച്ചു. പെരിയാർ ഉൾപ്പെടെയുള്ള നദികളും ചെറുതോടുകളും വറ്റിത്തുടങ്ങിയതോടെ ജലസ്രോതസുകളും പ്രതിസന്ധിയിലായി.

Slide 1
Slide 2
Slide 3
Slide 4

ഏറ്റവും കൂടുതൽ ആശങ്ക ഏലം കർഷകർക്കാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി കൃഷിയിറക്കിയ ഏലത്തോട്ടങ്ങളിൽ ചൂട് തുടർന്നാൽ തട്ടമറിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക. കുരുമുളക് ഉൾപ്പെടെയുള്ള വിളകൾക്കും അമിത ചൂട് തിരിച്ചടിയാണ്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളെയും കടുത്ത ചൂട് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

മഴ ശക്തമായാൽ മാത്രമേ നദികളിലും തോടുകളിലും നീരൊഴുക്ക് കാര്യക്ഷമമാകൂ. നീരൊഴുക്ക് കുറഞ്ഞത് ശുദ്ധജല പദ്ധതികൾക്കും കൃഷിക്കും തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ ലഭിച്ച മഴ നേരിയ ആശ്വാസം നൽകിയെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ചൂട് ശക്തമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

ജില്ലയിൽ 44 ശതമാനം മഴക്കുറവ്

Slide 1
Slide 2
Slide 3
Slide 4

ഇത്തവണ ഇടുക്കി ജില്ലയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ കാർഷിക മേഖലയ്ക്കും വൈദ്യുതി ഉൽപാദനത്തിനും തിരിച്ചടിയാകാനിടയുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ ലഭിച്ച മഴയുടെ അളവിലും വലിയ വ്യത്യാസമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏലം കൃഷിയുള്ള ഉടുമ്പൻചോല താലൂക്കിലാണ് ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

മഴ കുറഞ്ഞതോടെ ഏലച്ചെടികളിൽ പൂവിരിയുന്നതിനും കാലതാമസം നേരിട്ടു. ഇതുമൂലം പല സ്ഥലങ്ങളിലും സീസണിലെ ആദ്യ വിളവെടുപ്പ് പോലും ആരംഭിച്ചിട്ടില്ല. മഴക്കുറവ് ഡാമുകളിലെ ജലനിരപ്പിനെയും വൈദ്യുതി ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്.

അടുത്ത 45 ദിവസത്തിനുള്ളിൽ ആവശ്യത്തിന് മഴ ലഭിക്കുമെന്നും വൈദ്യുതി ഉൽപാദനത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാനാകുമെന്നുമാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ.