സ്കൂളിൽ കുഴഞ്ഞുവീണ് മലയാളം അധ്യാപകൻ മരിച്ചു
പാലാ: ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് (മജോ) നിര്യാതനായി. സ്കൂളിൽ കലോത്സവ പരിപാടികൾക്കായുള്ള അനൗൺസ്മെന്റിൽ ഏർപ്പെട്ടിരിക്കെ ഇന്നലെ (ചൊവ്വാഴ്ച) രാവിലെ 10.45ഓടെയാണ് മജോ കുഴഞ്ഞുവീണത്.
അനൗൺസ്മെന്റ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


