ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്‌പെൻസറി മാറ്റം; ആക്ഷൻ കൗൺസിൽ ഇരട്ടയാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ഈട്ടിത്തോപ്പിലെ ഹോമിയോ ഡിസ്‌പെൻസറി മാറ്റം; ആക്ഷൻ കൗൺസിൽ ഇരട്ടയാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ഈട്ടിത്തോപ്പിലെ ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ഈട്ടിത്തോപ്പ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു.

ശ്രീകാന്ത് പെങ്ങാട്ട്‌തെക്കേൽ, ബെന്നി കുഴിക്കോടിയിൽ, രാജൻ വെള്ളാപ്പള്ളി, സോജൻ മാളിയേക്കൽ, മിനി പ്രതീഷ്, ആനന്ദ് സുനിൽകുമാർ, മിനി സുകുമാരൻ, ഷാജി പുളിക്കത്തൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ സാംസ്‌കാരിക നിലയത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു. നൂറുകണക്കിന് നാട്ടുകാർ മാർച്ചിൽ അണിനിരന്നു.

നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പിൽ പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറിയാണ് ഇരട്ടയാർ ടൗണിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരെയോ പഞ്ചായത്തംഗത്തെയോ അറിയിക്കാതെയാണ് നടപടിയുണ്ടായതെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം.

ഈട്ടിത്തോപ്പിലെ ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം ചെന്നതും പ്രവർത്തനക്ഷമമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പകരം കെട്ടിടം കുറഞ്ഞ വാടകയ്ക്ക് നൽകാമെന്ന് അറിയിച്ച് നാട്ടുകാർ രണ്ട് മാസം മുമ്പ് കത്ത് നൽകിയിരുന്നെങ്കിലും വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് സമരക്കാർ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

മെഡിക്കൽ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ഡിസ്‌പെൻസറിയിൽനിന്ന് മരുന്നുകളും മാറ്റിയതായും ആക്ഷൻ കൗൺസിൽ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഡിസ്‌പെൻസറി ഈട്ടിത്തോപ്പിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം ഈട്ടിത്തോപ്പിൽ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. ചൊവ്വാഴ്ച വഴിതടയൽ സമരവും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ചും ധർണയും ഉൾപ്പെടെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.